ഇബനുബത്തൂത്ത / ibanubathootha
ഇബനുബത്തൂത്ത
------------------------------
മധുശങ്കർ
പുഴകളോട്
സംസാരിക്കണമായിരുന്നു...
മലകളാണ് പറഞ്ഞത്,
അങ്ങനെയൊന്ന് ഉത്ഭവിച്ചിട്ടില്ലെന്ന്!
മീൻ എന്ന വാക്ക്
കണ്ടുവെച്ചിരുന്നു...
പൂച്ചകളാണ് പറഞ്ഞത്,
മത്സ്യാവതാരം തുടങ്ങിയിട്ടില്ലെന്ന്!
വല നെയ്യുന്നത്
നോക്കി വെച്ചിരുന്നു...
ചിലന്തികളാണ് പറഞ്ഞത്
പ്യൂപ്പകൾ സമാധി വിട്ടുണർന്നില്ലെന്ന്!
കടലാസുതോണിയുണ്ടാക്കാൻ
പഠിച്ചിരുന്നു...
ഇബനുബത്തൂത്തയാണ് പറഞ്ഞത്,
വൻകരകൾ തമ്മില്‍
രണ്ടു മനസ്സിന്റെ അകലമുണ്ടെന്ന്!
ചരിത്രം തിരുത്തിയെഴുതാൻ
ഇതിൽക്കൂടുതൽ
ആവശ്യമുണ്ടായിരുന്നില്ല!
Comments
Post a Comment