ഒരു മുള്ള് വാടാൻ വേണ്ട നേരം / oru mullu vadan വേണ്ട neram
ഒരു മുള്ള്
വാടാൻ വേണ്ട നേരം
--------------------------------
മധുശങ്കർ
മരിച്ചുകഴിഞ്ഞ്
ഞാൻ ആദ്യം പോയത്
ഞങ്ങളാദ്യമിരുന്ന
പൂന്തോട്ടത്തിലാണ്...
അവിടെ കാത്തുനിൽക്കുമെന്നാണ്
അവൾ പറഞ്ഞിരുന്നത്!
പറ്റേ വാടിപ്പോയ പൂന്തോട്ടം
നനയ്ക്കുന്ന ഒരു വൃദ്ധനെ
ഞാനവിടെ കണ്ടു !
കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത്
നിങ്ങളെന്താണ് ചെയ്യുന്നത്?
ഞാനയാളോട് ചോദിച്ചു.
ഞാനൊരു പനിനീർച്ചെടിയെ
പറിച്ചുനടുകയാണ്...
ശൂന്യമായ തന്റെ ഹൃദയത്തിലേക്ക്
അയാൾ വിരൽ ചൂണ്ടി !
അയാൾ പറിച്ചുനട്ട
പനിനീർച്ചെടിക്ക്
മുള്ളുകളില്ലായിരുന്നു!
Comments
Post a Comment