ഒരു കവിത അവസാനിക്കാൻ വേണ്ട സമയം / oru kavitha avasanikkan venda samayam

ഒരു കവിത അവസാനിക്കാൻ
വേണ്ട സമയം
---------------------------
മധുശങ്കർ 

സുവോളജി ലാബിലാണ്
എന്റെ കഥ 
തുടങ്ങുന്നത്... 

ഒരു സിംഹത്തെ 
ടെസ്റ്റ്യൂബിലിട്ടു വളർത്തി
പാല് കറന്ന്
വിൽപന നടത്താമോയെന്ന
പരീക്ഷണമായിരുന്നു... 

ആദ്യത്തെ പ്രണയം പറഞ്ഞ്
ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് 
ഒരു മരംകൊത്തി
പറന്നെത്തുന്നതുവരെ
അതു നീണ്ടു... 

കെമിസ്ട്രി ലാബിലാണ് 
അവളുടെ കവിത 
അവസാനിച്ചത്... 

ആദ്യചുംബന സമയത്തുതന്നെ
മുറിച്ചുണ്ടനെന്ന്
വായിക്കാതിരിക്കാൻ 
അവൾ 
പഠിക്കണമായിരുന്നു! 

Comments

Popular posts from this blog

തലക്കെട്ട്

ലജ്ജ / lajja

വികൃതി / vikrithy