സഹ്യന്റെ മകൾ / sahyante makal

സഹ്യന്റെ മകൾ
----------------------------
മധുശങ്കർ 

വൈലോപ്പിള്ളി 
ജീവിച്ചിരിപ്പുണ്ടെങ്കിൽ
സഹ്യന്റെ മകനെ
കാവ്യലോകത്തു നിന്ന് 
പിൻവലിച്ചേക്കും... 

കാലിൽ ചാരിയ തോട്ടി, കൂച്ചുവിലങ്ങ്...
ആത്മാവിലേക്ക് ആണ്ടുപോയ
വിലാപാക്ഷരങ്ങളെ അന്നു നാം വായിച്ചത്
ഏതേത് ആഴങ്ങളിലാണ്... 

ഇന്നിതാ അതേ സഹ്യന്റെ മകൾ, 
പുഴയുടെ ആഴങ്ങളിൽ തുമ്പി പൂഴ്ത്തി, 
ചിതറിത്തെറിച്ച തൊണ്ടയിൽ
അതേ വിലാപാക്ഷരങ്ങളെ
പൂട്ടിവെച്ചിരിക്കുന്നു... 

ഗർഭത്തിലുള്ള ഉണ്ണിയെങ്ങാനും
ഞെട്ടിയുണർന്നാലോ? 

കൈതച്ചക്കക്ക്
കടും മധുരമാണെന്ന്
ആരാണ് പറഞ്ഞത്...

Comments

Popular posts from this blog

ലജ്ജ / lajja

അന്വേഷണം / anuashanam

തലക്കെട്ട്