വികൃതി / vikrithy
വികൃതി
---------------------
മധുശങ്കർ
ഗ്രാമഫോണിൽ
സുരയ്യ പാടുമ്പോള്‍
സൂചികള്‍
തേഞ്ഞുതീരുകയേയില്ല...
കോളാമ്പിപ്പാട്ടുകാരൻ
വലിച്ചെറിയുന്ന ആ സൂചി കൊണ്ട്
ഒരു തുമ്പിയുടെ ഉദരത്തിൽ
കുട്ടികൾ ചിത്രം വരയ്ക്കുമ്പോഴാണ്
ഒരൊറ്റക്കമ്പി നാദമായി
അതസ്തമിച്ചു
പോകുന്നത്!
Comments
Post a Comment