ഉപ്പ് / uppu
ഉപ്പ്
-----------------
മധുശങ്കർ
ഏതാശുപത്രിയുടെയും
ഫേഷ്യൽ ചെയ്ത മുഖത്തിന്
ഒരു മറുവശമുണ്ട്...
അവിടെയാണല്ലോ
അടുപ്പിൽ വെന്തുകൊണ്ടിരുന്ന
ഒരു കഞ്ഞിക്കലം കൈക്കലകൂട്ടി
പതിയെ, നാലാൾ ചേർന്ന്
വാങ്ങിവയ്ക്കുന്നത്!
ആംബുലന്‍സിലേക്ക് കയറുംമുൻപ്
ആ കഞ്ഞിക്കലത്തിന്റെ
അടപ്പ് ഞാൻ തുറന്നുനോക്കി...
ഉപ്പുണ്ടായിരുന്നില്ല
തിളച്ചുതൂവിയ
വറ്റിന്...!
Comments
Post a Comment