അന്വേഷണം / anuashanam
അന്വേഷണം ------------------ മധുശങ്കർ നൂലുകളിണചേരും, നാണം മറയ്ക്കാനൊരു ബുര്‍ഖയോ ശിരോവസ്ത്രമോ കാഷായമോ പിറന്നുവീഴും! പുകച്ചുരുളുകള്‍ ദൃഡാലിംഗരാകും, വാല്‍നക്ഷത്രങ്ങള്‍ പാപത്തിന്റെ പുതു വിത്തുവിതയ്ക്കും! രക്തധമനികള്‍ തമ്മില്‍ കലഹിക്കും, മരണദൂതുമായൊരു കലപ്പ മണ്ണില്‍ ആഴ്ന്നിറങ്ങും! കണ്ണീര്‍ച്ചാലുകള്‍ വിദൂരതയില്‍ കൂട്ടിമുട്ടും, നങ്കൂരം മുറിഞ്ഞൊരുകപ്പല്‍ ബാക്കിയാവും! തീരത്തൊരു നീല വിളക്കുമരം, പടുവേരാഴ്ത്തി സ്വന്തം നിഴലിനെയപ്പോഴും തിരയുന്നുണ്ടാവും!